Saturday, April 7, 2007

മഞ്ഞ് വീണു - കാലം തെറ്റി

മഞ്ഞ് വീഴ്ച്ച പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

പിന്നെയതുമറന്നു. വസന്തം വന്നു.പല വര്‍ണ്ണങ്ങളില്‍ ടുളിപ്പ് പുഷ്പ്പങ്ങള്‍ ചിരിച്ചു നിന്നത് കഴിഞ്ഞയാഴച്ചയാണ്.



പാതവക്കത്തെ ചെറിമരങ്ങളും വസന്തം വാരിയണിഞ്ഞ് ചിരിതൂകി നിന്നു.

എന്നാലിന്നുരാവിലെ കണ്ടതിതാണ്. കാലം തെറ്റിവന്ന അതിഥി വെള്ളപരവതാനിവിരിച്ചങ്ങനെ കിടക്കുന്നു. ഒടുവിലിവിടയും ഇക്കോല്ലം മഞ്ഞ് വീണു.


സ്പ്രിങ്ങ് വെക്കേഷനില്‍ കളിക്കാന്‍ പറ്റാഞ്ഞ് കുട്ടികള്‍ക്ക് വിഷമം. പൂത്ത് നിന്ന പൂക്കള്‍ക്കും സങ്കടം.

4 comments:

അശോക് said...

മഞ്ഞ് വീഴ്ച്ച.

ആഷ | Asha said...

കാത്തു കാത്തിരുന്നിട്ടു കാലം തെറ്റി വന്നല്ലേ.
എന്നാലും വന്നുവല്ലോ :)
ചെറി മരമെന്നു പറഞ്ഞിരിക്കുന്ന ആ മരത്തില്‍ ആണോ ചെറിയുണ്ടാവുന്നേ?
മണ്ടത്തരമാണേ ക്ഷമിക്കുക :)

RR said...

ചെറി മരത്തില്‍ അല്ലേ ചെറി ഉണ്ടവുന്നത്‌? ആഷ എന്നെ കൂടി confused ആക്കിയല്ലോ :(

ഇതേതാ സ്ഥലം?

Anonymous said...

:)