കുട്ടികളായ ഞങ്ങള്‍ക്കെല്ലാം ഒരു തികഞ്ഞ കൌതുകമായിരുന്നു മഴസ്വാമി. അല്പം അകന്നുനിന്നു മാത്രം കാണാനാഗ്രഹിച്ചിരുന്ന ഒരു കൌതുകം. കാവിമൂടിയ ദേഹവും പഞ്ഞിപോലെവെളുത്ത നീണ്ട താടിയും, കൈയിലെ ശംഖും എല്ലാം ചേര്‍ന്ന് കഥാപുസ്ത്കത്തിലെ ഒരു സന്യാസിയുടെ രൂപം തന്നെയായിരുന്നു മഴസ്വാമിക്ക്. കൈയ്യിലെ ഊന്നുവടി നടക്കാനല്ല മറിച്ച് കുരച്ച് ചാടിവരുന്ന ശുനകന്മാരെ വിരട്ടിയോടിക്കാനാണ് അധികവും ഉപയോഗിച്ചിരുന്നത്. ചിലപ്പോള്‍ മുട്ടിന് കൈകോടുത്ത് അല്പം വളഞ്ഞ് നിന്ന് നായ്ക്കളെ നോക്കി തിരിച്ച് കുരയ്ക്കാറും പല്ലിറുമാറുമോക്കെയുണ്ടായിരുന്നു അയാള്‍. ഇതുകണ്ട് ചിലര്‍ മഴസ്വാമിക്ക് മ്രഗങ്ങളോട് സംസാരിക്കാന്‍ വശമുണ്ടയിരുന്നതായും കരുതിയിരുന്നു. കുട്ടികള്‍ ചുറ്റും കൂടുമ്പോള്‍ ചിലപ്പൊഴെല്ലാം കൈയിലെ ശംഖെടുത്ത് ഊതാറുമുണ്ടായിരുന്നു മഴസ്വാമി. ശരീരം വില്ലുപോലെ വളച്ച് അത്യുഗ്ര ശബ്ദ്ദത്തില്‍ ശംഖ് വിളിക്കുബോള്‍ ഈ ദുര്‍ബല ശരീരത്തില്‍നിന്നെങ്ങനെ ഇത്രയും വലിയ ശബ്ദ്ദം വരുന്നതെന്ന് പറഞ്ഞ് വലിയവര്‍ പോലും അദ്ഭുതം കൂറാറുണ്ട്. എപ്പൊ വന്നലും കാണുന്നവര്‍ക്കെല്ലാം സുഗന്ധപൂരിതമായ ഭസ്മം കൊടുക്കാന്‍ ഒരിക്കലും മറക്കാറില്ലായിരുന്നു മഴസ്വാമി.
അടുത്ത മഴ എപ്പോകാണുമെന്ന പ്രവചനവുമായിട്ടാണ് മഴസ്വാമി എപ്പോഴും പ്രത്യക്ഷപ്പെടാറ്. ‘വാവ് കഴിഞ്ഞയുടനെയുണ്ടാവും മഴ’ അല്ലങ്കില്‍ ‘ഇനി കോല്ലങ്കോട്ട് തൂക്കം കഴിഞ്ഞിട്ട് നോക്കിയാമതി കേട്ടോ’ എന്നോക്കെയാവും പ്രവചനങ്ങള്‍. മറ്റ്ചിലപ്പോള്‍ കര്‍ക്കശ സ്വരത്തില്‍ പറയും ‘ഉടനെയോന്നും ഇനി മഴ കാണില്ല. ആളുകള്‍ക്കോക്കെ അഹമ്മതി കൂടുകയല്ലേ. ഇത്തവണ അവരെയോക്കെയോന്ന് കണക്കിന് പരീക്ഷിക്കും.’ എന്നിട്ട് ഉടനെ വീണ്ടും പറയും ‘ പക്ഷേ സജ്ജനങ്ങളെ കഷ്ടപ്പെടുത്തില്ല കേട്ടോ‘. പക്ഷേ മഴ ഒരിക്കലും മഴസ്വാമിയുടെ പ്രവചനങ്ങളെ അനുസരിക്കാന്‍ കൂട്ടാക്കിയില്ല. സത്യത്തില്‍ ആരും മഴസ്വാമിയുടെ പ്രവചനങ്ങളെ വിശ്വസിച്ചിരുന്നുമില്ല. മഴസ്വാമിയുടെതെന്നല്ല മഴയെക്കുറിച്ചുള്ള ആകാശവാണിയുടെ പ്രവചനങ്ങളും ആരും വിശ്വസിച്ചിരുന്നില്ല എന്നതാണ് സത്യം. എങ്കിലും ചിലപ്പോള്‍ പ്രവചനം ഫലിച്ച് മഴ പെയ്യുമ്പൊള്‍ എന്റെ മുത്തശ്ശി മറക്കാതെ പറയുമായിരുന്നു ‘കണ്ടില്ലേ മഴ പെയ്യുന്നത്, മഴസ്വാമി പറഞ്ഞായിരുന്നു’.
വീടും കുടുംബവുമൊക്കെയുള്ള മനുഷ്യനെന്നാണ് ചിലര്‍ മഴസ്വാമിയെക്കുറിച്ച് പറഞ്ഞത്. മറ്റ്ചിലര്‍ക്ക് അയാള്‍ പീടികത്തിണ്ണയില്‍ അന്തിയുറങ്ങുന്ന വെറുമോരു തെണ്ടിയായിരുന്നു. ഇനിയൊരുക്കുട്ടര്‍ പറഞ്ഞു അയാള്‍ ശ്മ്ശാനത്തിലാണ് ഉറങ്ങിയിരുന്നതെന്ന്. അവിടെ നിന്നാണത്രേ അയാള്‍ക്ക് ഭസ്മം കിട്ടിയിരുന്നതും. മഴസ്വാമിയുടെ ഭിക്ഷസഞ്ചിക്കുള്ളില്‍ അസ്ഥിതുണ്ടുകളാണെന്നും, അനുസരണക്കേട് കാട്ടിയാല്‍ പിടിച്ച് അയാള്‍ക്ക് കോടുക്കുമെന്നും ചില വിക്രിതിക്കുട്ടികളെ അച്ഛനമ്മമാര്‍ ഭയപ്പെടുത്തറുമുണ്ടായിരുന്നു. എന്നാല്‍ ഈ കഥകള്‍ക്കോന്നും മഴസ്വാമിയുടെ കൌതുകരൂപം കുട്ടികളായ ഞങ്ങളുടെ മനസില്‍നിന്നു മാച്ചുകളയാനായില്ല. ഞങ്ങള്‍ മഴസ്വാമിക്ക് ചുറ്റും കൂട്ടം കൂടുകയും അയാള്‍ തന്ന ഭസ്മം വാങ്ങി നെറ്റിയില്‍ കുറി വരയ്ക്കുകയും ചെയ്തു. പിന്നെ മഴസ്വാമിയുടെ ശംഖ് വിളിയെ അനുകരിച്ച് കൂകിവിളിച്ചു.
സത്യത്തില്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് മാത്രമായിരുന്നില്ല വലിയവര്‍ക്കും മഴസ്വാമിയെക്കുറിച്ച് അധികമോന്നും അറിയില്ലായിരുന്നു. അവര്‍ അയാളെ അത്രയ്ക്കോന്നും ശ്രദ്ധിച്ചിരുന്നുമില്ല. വലിയവരുടെ സങ്കീര്‍ണ്ണമായ ലോകത്തില്‍ മഞ്ചാടിക്കുരുക്കള്‍ക്കും, മുത്തുച്ചിപ്പികള്‍ക്കുമെന്നപോലെ മഴസ്വാമിക്കും സ്ഥാനമില്ലായിരുന്നിരിക്കാം. അതുകൊണ്ടുതന്നെയാണല്ലോ അളന്ന് കൊടുക്കുന്ന ഒരു നാഴി അരി വാങ്ങി സഞ്ചിയിലിട്ട് ‘ശംഭോ മഹാദേവാഃ’ എന്ന് ഉച്ചത്തില്‍ പറയുമ്പോള്‍ അയാളുടെ മുഖത്ത് മുറുകുന്ന വരകള്‍ ഒരു വലമ്പിരി ശംഖിന്റെ ചിത്രം വരച്ച് വയ്ക്കുന്നത് കുട്ടികളായ ഞങ്ങള്‍ മാത്രം ശ്രദ്ധിച്ചത്. പിന്നെ ശംഖ് വിളിച്ച് ഭസ്മം കൊടുത്ത് മഴസ്വാമി പടിയിറങ്ങുമ്പോള്‍ നടവരമ്പത്ത് വരെ കൂടെ ചെല്ലുന്നതും കുട്ടികള്‍ മാത്രമായിരുന്നു. നാഴിയരിയുമായി അടുത്ത് ചെല്ലുമ്പൊള്‍ മുതിര്‍ന്നവര്‍ക്കാര്‍ക്കെങ്കിലും, അസ്ഥികഷ്ണങ്ങള്‍ ഇല്ലായെന്നുറപ്പുവരുത്താനെങ്കിലും, അയാളുടെ ഭിക്ഷ സഞ്ചികള്‍ക്കുള്ളില്‍ ഒന്നു നോക്കാമായിരുന്നു. നോക്കിയില്ല, ആരും. അതുകൊണ്ടുത്തന്നെ അയാളുടെ തുണിസഞ്ചികള്‍ക്കുള്ളില്‍ എന്താണെന്ന് ആരുമറിഞ്ഞതുമില്ല, ഒരിക്കലും.
പണ്ടൊക്കെ ആഴ്ചവട്ടത്തില്‍ ഒരിക്കല്‍ വരാറുണ്ടായിരുന്ന മഴസ്വാമി പിന്നെ വരവ് മാസത്തിലോരിക്കലാക്കി. വയസ്സായതുകൊണ്ടാണെന്ന് എല്ലാരും പറഞ്ഞു. എന്തുകൊണ്ടോ മഴയും കുറവായിരുന്നു ആ കാലത്ത്. മഴസ്വാമി വരാത്തത്കോണ്ടല്ല, മനുഷ്യന്‍ കാടും മരങ്ങളും വെട്ടിനശിപ്പിച്ചതുകോണ്ടാണ് മഴ പെയ്യാത്തതെന്നാണ് ചിലര്‍ പറഞ്ഞത്. എന്തുകൊണ്ടോ അതിന്റെ ന്യായം എനിക്ക് മനസിലായില്ല. വല്ല ദുഷ്ടന്മാരും മരം വെട്ടി നശിപ്പിക്കുന്നത്കൊണ്ട്, എന്റെ മുറ്റത്തുപെയ്യുന്ന മഴയും അതിന്റെ കുളിരും ഞനെന്തിന് നഷ്ടപ്പെടണം. മഴസ്വാമിയെന്നും പറഞ്ഞിരുന്നതുപ്പോലെ സജ്ജനങ്ങളെ കാക്കേണ്ടേ, ദുഷടന്മാരെ ശിക്ഷിക്കുമ്പോഴും.
മഴസ്വാമിക്ക് വയസ്സായി വരുന്നതൊന്നും ഞങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലായില്ല. പഞ്ഞിപൊലുള്ള വെളുത്ത താടിയും, കാവിമൂടിയദേഹവുമയി എന്നും ഒരുപോലെ തന്നെയായിരുന്നല്ലോ അയാള്‍ . പക്ഷേ അയാളുടെ നടത്തയ്ക്കു വേഗത കുറഞ്ഞതും, ഇടയ്ക്കിടയ്ക്കുനിന്നു കിതയ്ക്കുന്നതും ഞങ്ങള്‍ കണ്ടു. പിന്നെയിപ്പോള്‍ നായ്ക്കളെ വിരട്ടാനല്ല, നടക്കന്‍ തന്നെയാണ് ഊന്നുവടി ഉപയോഗിച്ചിരുന്നത്. ഏതെങ്കിലും നായ കുരച്ചുവന്നാല്‍ അവയെനോക്കി നിശ്ചലമായി നില്‍കാറെയുള്ളു മഴസ്വാമിയിപ്പോള്‍. കുറച്ച് സമയം വട്ടം ചുറ്റി നായ തിരിച്ച് പോകുന്നതുവരെ അങ്ങനെ അനങ്ങാതെ നിശ്ബദ്ദനായി നില്‍ക്കും. മൌനത്തിന്റെ ഭാഷ തികച്ചും വശമാക്കിയ മഴസ്വാമിയിപ്പോള്‍ ആ ഭാഷയിലായിരിക്കണം മ്രഗങ്ങളോട് സംസാരിച്ചിരുന്നത്.
പിന്നെത്തെക്കൊല്ലത്തെ മഴക്കാലം അതികഠിനമായിരുന്നു.മഴ തോരാതെ പെയ്തു, ദിവസങ്ങളോളം. ആറും തോടും കരകവിഞ്ഞു. പാടങ്ങള്‍ വെള്ളത്തില്‍ മുങ്ങി. വടക്കെ പറമ്പിനരികിലൂടെ മഴക്കാലത്തുമാത്രം കിനിഞ്ഞൊഴികിയിരുന്ന കരത്തോട് കലങ്ങിമറിഞ്ഞ് പരന്നോഴികി. മരങ്ങള്‍ കടപുഴകി വീണു. കരഞ്ഞ് തീര്‍ത്ത മേഘങ്ങളുടെ വേദന ഭൂമിയേറ്റുവാങ്ങി. പെയ്ത് പെയ്ത് മഴ തീര്‍ന്നു.കരത്തോട് തെളിഞ്ഞോഴുകി പിന്നെയുംകുറേനാള്‍. മഴവെള്ളം കൊണ്ടുവന്ന വെള്ളാരംകല്ലുകള്‍ പെറുക്കി ആര്‍ക്കണ് കൂടുതലെന്ന് മത്സരിച്ചപ്പോള്‍ മഴസ്വാമിയെ നമ്മള്‍ മറന്നതുപൊലെയായി, ഒരിക്കലും ഓര്‍ത്തതെയില്ല. പിന്നെയൊരിക്കല്‍ വടക്കേ പറബില്‍ കളിച്ചുകൊണ്ടിരിക്കെ, ഉക്കില്‍ കരഞ്ഞ ശബ്ദ്ദം കേട്ട് ശംഖ് വിളിയാണെന്ന് തെറ്റിധരിച്ച് ഞങ്ങള്‍ പാടവക്കത്ത് പോയി കാത്തുനിന്നു. മഴസ്വാമിയെയും പ്രതീക്ഷിച്ച്. പക്ഷെ മഴസ്വാമി വന്നില്ല, പിന്നെയൊരിക്കലും. വര്‍ഷങ്ങള്‍ക്ക് ശേഷമിപ്പോള്‍ വെയിലത്ത് നടന്ന് ക്ഷീണിച്ച് വരുന്ന മഴസ്വാമിയുടെ വാടിയ മുഖം ഓര്‍മിച്ചെടുക്കാന്‍ എത്രശ്രമിച്ചിട്ടും എനിക്ക് കഴിയുന്നില്ല. ജീവിതത്തിന്റെ കുത്തോഴുക്കില്‍ മനസ്സില്‍ നിന്നും ചില മുഖങ്ങള്‍ എന്നെന്നേക്കുമായി ഒലിച്ച് പോയത് ചിലപ്പൊള്‍ വളെരെ വൈകിയാവും നാമറിയുന്നത്. മഴസ്വാമിയുടെ മുഖം ഓര്‍ക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം ഒരു വലമ്പിരി ശംഖാണ് മനസ്സില്‍ തെളിഞ്ഞ് വരുന്നത്. എങ്കിലും മഴസ്വാമി നല്‍കിയ ഭസ്മത്തിന്റെ സുഗന്ധം ഇപ്പോഴും മനസ്സില്‍ പച്ചയായിത്തന്നെയുണ്ട്. കര്‍പ്പൂര മണമുള്ള ഭസ്മം മാത്രമായിരുന്നല്ലോ മഴസ്വാമി നല്‍കിയ ഒരേയോരു പ്രസാദവും. ഒരുപക്ഷേ ആ സുഗന്ധം മാത്രമായിരിക്കാം മഴസ്വാമിയുടെ ഓര്‍മ്മയും.
Tuesday, February 13, 2007
Friday, January 26, 2007
വേണ്ടാത്ത അറിവ്.
കാര്യമായ അറിവോന്നുമില്ലാ കോന്തുണ്ണിയേട്ടന് (അക്കാര്യത്തില്‍ ഞാനും കോന്തേട്ടനും സമാസമം).
കുറച്ചറിവ് എവിടെന്നെങ്കിലും കിട്ടിയാല്‍ കൊള്ളാമെന്ന ചിന്തയല്ലാതെ അതിനുവേണ്ടി പ്രത്തേക്കിച്ചു ശ്രമമൊന്നുമില്ലാ രണ്ടാള്‍ക്കും. അതുകൊണ്ടുതന്നെ പ്രസംഗവും പ്രഭാഷ്ണവുമൊന്നും കോന്തുണ്ണി നായരെ ഒരിക്കലും ആകര്‍ഷിച്ചിട്ടില്ല. വെറുതെ കറങ്ങിനടക്കുന്നതാണ് പുള്ളിയുടെ ഇഷ്ടവിനോദം. നാണിയേട്ടത്തിയുടെ ഭാഷയില്‍ പറഞ്ഞല്‍ ‘വണ്ടിക്കാളയെ പോലെയിങ്ങനെ ചുമ്മാ നടക്കും. പൊക്കണക്കേട് അല്ലാതെന്ത്.’ എന്നല്‍ ചുമ്മാ നടക്കാന്‍ കഴിയാത്തതാണ് നമ്മുടെ എല്ലാപ്രശ്നങ്ങള്‍ക്കും കാരണമെന്നാണ് കോന്തുണിയേട്ടന്റെ അഭിപ്രായം. കോന്തുണ്ണിയേട്ടന്‍ ചുമ്മാ സ്വന്തം ഭാഗം ന്യായീകരിക്കന്‍ പറയിന്നതായിട്ടണ് ഞാനുള്‍പ്പെടെ എല്ലാവരും കരുതിയത്. എന്നാല്തങ്ങനെയല്ല അതോരു തത്വശാസ്ത്രമാണെന്നും പലമഹാന്മാരുമതു പറഞ്ഞിട്ടുണ്ടെന്നും കോളേജില്‍ ഇംഗ്ലീഷു പഠിപ്പിക്കുന്ന സുകുമരന്‍ മാഷ് പറഞ്ഞപ്പോഴല്ലേ മനസ്സിലാകുന്നത്. അല്ലെങ്കിലും കാര്യം കാര്യമാകണമെങ്കില്‍ കോന്തുണ്ണിയല്ല അറിവുള്ള മഹാന്മാര്‍ തന്നെ പറയണം.
തനിക്കില്ലാതെപോയ അറിവിനെ കുറിച്ചോര്‍ത്തു കോന്തുണ്ണിയേട്ടന്‍ വിണ്ടും തെക്കോട്ടും വടക്കോട്ടും നടന്നു. അങ്ങനെയിരിക്കെയാണ് ക്ഷേത്രമുറ്റത്തെ ആല്‍ച്ചുവട്ടില്‍ ഒരു കാക്ഷായവേഷധാരി വന്നിട്ടുണ്ടെന്നും വൈകുന്നേരം പ്രഭാഷണമുണ്ടെന്നും കേള്‍ക്കുന്നത്. അറിഞ്ഞപ്പോള്‍ ആല്‍ച്ചുവടുവരെ ഒന്നു ചുമ്മാ നടക്കാമല്ലോ എന്നുമാത്രമേ കരുതിയിള്ളു കോന്തുണ്ണിയേട്ടന്‍. കാവിയോടും ഖദറിനോടുമൊന്നും വെറിപ്പില്ലെങ്കിലും അത്ര മമതയോന്നുമില്ല കോന്തേട്ടന്. ഭക്തിയുംകമ്മി. മാത്രമല്ല കാലണ കളഞ്ഞ്കിട്ടിയാല്‍പ്പോലും കാണിക്കവഞ്ചിയിലിടുന്ന സ്വഭാവവുമില്ല. അക്കാര്യത്തില്‍ ഞാനും കോന്തേട്ടന്റെ ഭാഗത്തണ്. ദൈവത്തിനെന്തിനാ പൈസ.
എങ്കിലും ജ്ഞാനികളെന്നുകേട്ടാല്‍ കാണാന്‍ പോകാറുണ്ട്, എന്തെങ്കിലും അറിവുകിട്ടിയലോ. പണ്ടോരിക്കല്‍ അരീക്കാവു പാറ ഗുഹയില്‍ ഒരു സിദ്ധന്‍ വന്നു കൂടിയിട്ടുണ്ടന്നുകേട്ട് കണാന്‍ പോയിട്ടുണ്ട്. സിദ്ധനെ നാട്ടുകര്‍ മൂന്ന്നാലു ദിവസം തീറ്റിപ്പോറ്റി. ചോറും കോഴിക്കറിയും കൊടുത്തു. സിദ്ധന്‍ മൌനവ്രതത്തിലായിരുന്നു. അതുകൊണ്ടുതന്നെ ഒന്നും മൊഴിഞ്ഞില്ല. ആഹാരം കഴിക്കന്‍ മാത്രമേ വായ തുറന്നോള്ളു. നാലാം ദിവസം രാത്രിയില്‍ സിദ്ധന്‍ അപ്രത്യക്ഷനായി, ആരോടും ഒന്നും പറയതെ. പോലീസിനെ വിളിക്കണമെന്ന് ചില കമ്യുണിസ്റ്റുകാര്‍ പറഞ്ഞുനടെന്നെങ്കിലും ഒന്നും നടന്നില്ല.
ആല്‍ച്ചുവട്ടില്‍ ആളുകൂടികഴിഞ്ഞിരിക്കുന്നു.ആത്മാവിനെ ഒരു ശസ്ത്രം കൊണ്ടും മുറിക്കാന്‍ പറ്റില്ലെന്നോക്കെ പറഞ്ഞാണു കാക്ഷായ വസ്ത്ര ധാരി സംസരിച്ചുതുടങ്ങിയത്. അതേതു മാവാണെന്നും കോടലിക്കു പറ്റുമോയെന്നുമോക്കെ ചില പിള്ളേര്‍ പുറകെനിന്നു പറയിന്നതുകേട്ടു. പിന്നെ അറിവിനെക്കുറിച്ചും അറിവില്ലായ്മയെക്കുറിച്ചുമോക്കെ അയാള്‍ പറഞ്ഞു, ലോകം മിഥ്യയാണന്നു സമര്‍ത്ഥിച്ചു. ഇരുട്ടില്‍ കയറിനെ സര്‍പ്പമെന്നുത്തൊന്നിക്കുന്ന രീതിയിലുള്ള ഒരു സ്വപ്നമാണത്രേയീ ലോകം. ആറിവു പ്രകാശമാണന്നും അതു നമ്മളെയീ സ്വപ്നത്തില്‍ നിന്നുമുണര്‍ത്തുമെന്നു അയള്‍ പറഞ്ഞു. പ്രപഞ്ചം മായ, ബ്രഹ്മം സത്യം... സന്യാസി പറഞ്ഞുനിറുത്തിയപ്പേള്‍ കോന്തേട്ടന്‍ ഒരു സ്വപ്നത്തില്‍നിന്നെപോലെയുണര്‍ന്നു.
പ്രപഞ്ചമെന്നു പറയുന്നത്‍ തന്റെ വീടും, ശിവന്റെ ചായകടയും, അതിനുമുന്നിലെ കവലയുമൊക്കയലേ.പിന്നെ നാണിയും, തന്റെ ഒരേയൊരു മകനും, ഈ നാട്ടുകാരുമൊക്കെ അതില്‍ പെടും. ഇങ്ങനെയുള്ളയീ പ്രപഞ്ചം വെറുമൊരു സ്വപ്നമാണനോ. അതും തന്റെ അറിവില്ലായ്മയില്‍ നിന്നും വന്ന ഒരു കഥയില്ലാത്ത സപ്നം. അപ്പൊള്‍ അറിവുണ്ടായിപ്പോയല്‍ പ്രപഞ്ചം പോലുമില്ലാത്തൊരിടത്തു തനിച്ചിരിക്കേണ്ടിവരും. അതെ, ഇരിക്കുകതന്നെ. പ്രപഞ്ചമില്ലങ്കില് നടക്കാന്‍ പോലും പറ്റില്ലല്ലോ.
വിഷണ്ണനായി ക്ഷേത്രമുറ്റം കടന്ന് തിരിച്ചുനടന്നപ്പോള്‍ അകത്തേക്ക് ഒരുനിമിഷം നൊക്കി മനസ്സുകൊണ്ടു പ്രാര്‍ത്ഥിച്ചതുമതുതന്നെയായിരുന്നു. ഭഗവാനേ അറിയതെ പോലും ഈ അറിവ് എനിയ്ക്കുണ്ടാകരുതേ.

Monday, January 22, 2007
കുട
കുടയുമായിട്ടാണ് കോന്തുണ്ണിയേട്ടനെവിടെയിം പോകാറ്.
മഴയത്ത് കോന്തുണ്ണിയേട്ടനെങ്ങും പോകാറില്ല. വെയിലത്ത് കുട ചൂടാറുമില്ല.
പിന്നെയെന്തിനാ കുടയെന്നു ചോദിച്ചാല്‍ ഒരല്‍പ്പം പൊതുകാര്യം പറ്യേണ്ടിവരും.
കുട ഉപയോഗിക്കുന്നവര്‍ മൂന്നുവിധം.
1. കുട ചൂടി നടക്കുന്നവര്‍.
2. കുട കുത്തിനടക്കുന്നവര്‍.
3. കുട കക്ഷത്തില്‍ വച്ചു നടക്കുന്നവര്‍.
കോന്തുണ്ണിയേട്ടന്‍ മൂന്നാംത്തരക്കാരനാണ്. മൂന്നാതരെമെന്നതുകോണ്ട് കുറവോന്നുമില്ല.
നമെല്ലാം മുന്നാലോകരാജ്യക്കാരല്ലെ.(മറ്റുരണ്ടു ലോകങ്ങളുമെവിടെയണെന്ന് പറഞ്ഞ്തരാനുള്ള അറിവോന്നും എനിക്കോ കോന്തുണ്ണിയേട്ടനോയില്ല.)
കുട കോന്തുണ്ണിയേട്ടന്റെ സന്തത സഹചാരിയാണ്, അത്മവ്സൂക്ഷിപ്പുകാരനാണ്.
എങ്കിലും ചിലപ്പോള്‍ നാണിയേട്ടത്തിയുമായി പിണങ്ങുബോള്‍ കുടയെടുത്തെറിയുകയും, കന്പി പിടിച്ച് വളയ്ക്കുകയുമോക്കെ ചെയ്യും കോന്തുണ്ണിയേട്ടന്‍. ദേഷ്യമോക്കെ തീരുബോള്‍ എടുത്ത് ഭദ്രമായി കോലയില്‍ വെക്കും.
ഒരിക്കല്‍ പതിവ് യാത്ര കഴിഞ്ഞ് തിരിച്ചുവരുബോള്‍ നാണിയേട്ടത്തിയെന്തോ പറഞ്ഞതിന് കുടയെടുത്ത് നിലത്തെറിയാന്‍ തപ്പിയപ്പോഴാണ് കക്ഷത്തില്‍ കുടയില്ലന്ന കാര്യമറിയുന്നത്.
കുട പീടികത്തിണ്ണയില്‍ വച്ച് മറന്നു.
ഉള്ളോന്നുകാളി കൊന്തുണ്ണിയേട്ടന്. വല്ല കാലന്മാരും കോണ്ടുപോയിട്ടിണ്ടാവുമോ എന്തോ.
നടന്നല്ല ഓടിയണ് തിരിച്ച് പീടികയിലെത്തിയത്. തിണ്ണയുടെ മൂലയ്ക്ക് വച്ചെടുത്തുതന്നെയിരിപ്പുണ്ട് കുട.
എടുത്തോന്ന്നൊക്കി തിരിച്ച് കക്ഷത്തില്‍ വച്ചപ്പോള്‍ എന്തുകോണ്ടോ ആദ്യമായി നാണിയുടെ കൈപിടിച്ചത് ഓര്‍മവന്നു കോന്തേട്ടന്. തിരിച്ച് വീട്ടിലേക്ക് നടന്നപ്പോഴും ഓര്‍ത്തത് അതുതന്നെയായിരുന്നു.
മുറ്റത്തുനിന്നുതന്നെ വിളിച്ചു പറഞ്ഞു കോന്തേട്ടന്‍.
കുട കിട്ടി...... നാണിയേ......

Sunday, January 21, 2007
തന്മാത്ര
കോന്തുണ്ണിനായരെ കാണാനായിട്ടു ഇറങ്ങിയതണു ഞാന്‍.
പറഞ്ഞിട്ടു കാര്യമില്ല, രാവിലെ പോയാലെ പുള്ളിയെ കാണാന്‍ കിട്ടു.
മുറ്റത്തുതന്നെ നാണിയേട്ടത്തി നില്പുണ്ടു. ചോദിച്ചു കളയാം.
‘രാവിലെ എണീച്ച് പൊകുന്നത് കണ്ടു, കോണാനു തീപിടിച്ച പോലെ ... വടക്കോട്ട്.’
എട്ടത്തി പതിവുപോലെ തന്നെ അത്ര രസത്തിലല്ല.
വടക്കൊട്ടെങ്കില്‍ വായനശാലക്കാവുമെന്ന് ഞാനും വിചാരിച്ചു. ചെറുതാണല്ലോ കോന്തരുടെ ലോകം.
അന്തോണി സാറിനെപോലെ പത്രം കണ്ടാലെ കക്കുസില്‍ പോകു എനോന്നുമില്ല കോന്ത്യ്ട്ടനു.
ഇരിപോണ്ട് പുള്ളി വയനശാലയില്‍. വയനശാലക്കടുത്ത ചായക്കടയിലേക്ക് കയറി ഞാനും.
നല്ല രസികന്‍ ചായയിം പരിപ്പുവടയും കണ്ടാല്‍ അതുകഴിഞ്ഞേയുള്ളു എന്തും എനിക്കു പിന്നെ. മാത്രവുമല്ല പരിപ്പുവടയെ കേരളത്തിന്റെ ദേശീയ പലഘാരമാക്കണമെന്ന വശക്കാരനണ് ഞാന്‍.
പരിപ്പുവടയല്ല പഴമ്പോരി അഥവ വഴക്കാപ്പത്തിനാണു അതിനു എന്തുകൊണ്ടും യോഗ്യത എന്നു മറുപക്ഷം.
വടക്കുനിന്നു തെക്കൊട്ടു പേരിനു പൊലും ഒരുമയില്ലാത്ത ഒന്നിനെഎങ്ങ്നെ ദേശീയ പലഘാരമാകാനൊക്കും. അല്ലപിന്നെ.
അപോഴേക്കും കോന്തരേട്ടന്‍ പത്രപാരായണും കഴിഞ്ഞ് പുറത്തു വന്നു.
എന്തുണ്ട് ചേട്ടാ വിശേഷം പത്രത്തില്.
ഓ.. വെറുതെ ചരമകോളം മറിച്ചു നോക്കുവാരുന്നു.
‘ചത്തവര് പത്രത്തില് ചിരിച്ചോണ്ടിരിക്കുന്നതു കണ്ടാല്‍ നമുക്കും ചിരിവരും‘ , കോന്തേട്ടന്‍ പറഞു.
എന്നിട്ട് മുണ്ടു മടക്കികെട്ടി തലയിലെ തൊര്‍ത്തു ഒന്ന് അഴിച്ചു കെട്ടി കവലയിലേക്കിറങ്ങി.
ഇനി എങ്ങോട്ടു പൊണമെന്ന് ഒരുനിമിഷമാലോചിച്ചു. പിന്നെ വലിച്ചുവിട്ടു തെക്കോട്ടെയ്ക്ക്.
അല്ല.. ഞാനെന്തിനാ കോന്തേട്ടനെ കണാന്‍ വന്നതു. മറന്നു പോയല്ലോ.
ഭഗവനെ ... തന്മാത്രയായോ...ഇത്രപെട്ട്ന്നു.

Subscribe to:
Posts (Atom)